Friday, July 8, 2011

കക്കയം കാണൽ

മെയ്‌ മുപ്പത്‌ രണ്ടായിരത്തി പതിനൊന്ന്.
കക്കയം ഡാമിലേക്ക്‌ ഒരുമ അംഗങ്ങൾ നടത്തിയ ഒരു യാത്ര. ചില ചിത്രങ്ങൾ.








Thursday, March 31, 2011

താളുകൾ

Thaalukal

Thursday, March 10, 2011

ഒരുമ (കവിത)

ഈ കൂട്ടായ്മയെ വിജയകരമായി നടത്തിക്കൊണ്ടു പോകുന്ന ഇതിലെ എല്ലാ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ!.
ഒരുമയ്ക്ക്‌ എല്ലാവിധ ആശംസകളും നേർന്നു കൊള്ളുന്നു.

ഒരുമയെക്കുറിച്ച്‌ ഒരു ചെറിയ കവിത.

ഒരുമ

ഒരുമ തന്നെ പെരുമയെന്നാപ്തവാക്യം
ഒരുമിക്കുവാനെത്ര പേർക്കതങ്ങായിടും
കാര്യം പറയുവാനേവമെളുപ്പമാണെങ്കിലും,
കാര്യം കാണാൻ മാത്രം ലക്ഷ്യമിട്ടെത്തുവോർ
ഞങ്ങൾക്ക്‌ നേട്ടമുണ്ടേറെ പറയുവാൻ
തങ്ങളിൽ തങ്ങളിൽ സൗഹൃദമുള്ളവർ.

ഇങ്ങനെയെങ്കിലും, ഞങ്ങളിരുപതും
പാരിഷത്തികമുള്ളിൽ കരുതുന്നു.
ആദ്യമായ്‌ നായകനായ കൃഷ്ണേട്ടനും,
പിന്നാലെ വന്നൊരു ദാമോദരേട്ടനും,
തീരം വെടിഞ്ഞവർ ഞങ്ങൾക്ക്‌ കൂട്ടായി
തൻ മക്കളെ തന്നെ ഏൽപ്പിച്ചു മോദമായ്‌
മാത്തോട്ടത്തുള്ള സുധാകരൻ സാറും,
കടയാനാട്ടെ വിശ്വനാഥനും പോരെങ്കിൽ,
പള്ളിപ്പുറത്തുള്ള ഭരതനും പിന്നേയും,
അബ്ദുൾ വഹാബും, ശിവദാസൻ പീവിയും,
കളരിക്കണ്ടി വേണുവും ശൈലേന്ദ്രൻ മാസ്റ്ററും,
അബ്ദുൾ റഹിമാനും പീ എൻ പ്രകാശനും,
കെ പി സുരേഷും, ഹെൽത്തിലെ അജയനും,
വിജയകൃഷ്ണൻ മാസ്റ്ററും, എടുത്തുടി പ്രദീപും,
ചിത്രം വരയ്ക്കുന്ന രാമകൃഷ്ണൻ മാസ്റ്ററും,
പ്രേമനും രാജുവും ഷൈജുവും തീരത്തെ
കെ മനോജും പിന്നെ പി ദിവാകരനും,
ഈയുള്ളവനും ചേർന്നുള്ളോരൊരുമ!

മാസത്തിലേഴാം തീയതിയിൽ സന്ധ്യക്ക്‌
ഓരോരോ വീട്ടിലും ഞങ്ങളൊരുമിക്കും
സൗഹൃദം പങ്കിടും, ആശയം കൈമാറും,
ചർച്ചകൾ, ക്ലാസ്സുകളൊക്കെയുമുണ്ടാകും,
ജൈവ വളത്താൽ വളരുന്ന തോട്ടവും,
പച്ചക്കറിയും കൃഷി ചെയ്തു ഞങ്ങൾ
മെച്ചമായുള്ളൊരു മാതൃക കാട്ടിയും,
സ്വച്ഛമായങ്ങ്‌ കഴിയുന്നു ഞങ്ങൾ!

രചന : ശിവരാജൻ ടി. പി